മലപ്പുറത്ത് കൊവിഡ് രോഗി വെന്റിലേറ്റർ ലഭിക്കാതെ മരിച്ചതായി പരാതി
മലപ്പുറത്ത് കൊവിഡ് രോഗി വെന്റിലേറ്റർ കിട്ടാതെ മരിച്ചതായി പരാതി. മലപ്പുറം പുറത്തൂർ സ്വദേശി ഫാത്തിമയാണ് മരിച്ചത്. 63 വയസ്സായിരുന്നു. കൊവിഡ് ബാധിച്ച് മെയ് 10ന് വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഫാത്തിമയെ ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റാൻ ഡോക്ടർ നിർദേശിക്കുകയായിരുന്നു
മൂന്ന് ദിവസം പല ആശുപത്രികളിലും അന്വേഷിച്ചിട്ടും വെന്റിലേറ്റർ ലഭിച്ചില്ലെന്ന് ബന്ധുക്കൾ പറയുന്നു. മലപ്പുറം, കോഴിക്കോട്, തൃശ്ശൂർ ജില്ലകളിൽ അന്വേഷിച്ചിട്ടും വെന്റിലേറ്റർ ലഭിച്ചില്ലെന്നാണ് ഇവർ പറയുന്നത്.