Sunday, January 5, 2025
Kerala

കോവിഡ് വാക്‌സിനുള്ള ആഗോള ടെണ്ടർ നടപടി ഇന്ന് ആരംഭിക്കും; കേരളം മൂന്ന് കോടി വാക്‌സിൻ വാങ്ങുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് വാക്‌സിനുള്ള ആഗോള ടെണ്ടർ നടപടി ഇന്ന് ആരംഭിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. കേരളം മൂന്ന് കോടി ഡോസ് വാക്‌സിൻ വാങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

നിലവിൽ ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും നിലവിൽ വാക്‌സിൻ നൽകുന്നില്ല. അവർക്ക് വാക്‌സിൻ നൽകുന്നതിൽ കുഴപ്പമില്ലെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. അതിനാൽ ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും വാക്‌സിൻ നൽകാൻ ഐസിഎംആറിന്റെ അനുമതി തേടും. സംസ്ഥാനത്ത് 18 മുതൽ 44 വയസു വരെയുള്ളവർക്കുള്ള കോവിഡ് വാക്‌സിനേഷന് ഇന്ന് തുടക്കം കുറിച്ചു. ഈ പ്രായത്തിലുള്ള ഗുരുതര രോഗങ്ങളുള്ളവർക്കാണ് ആദ്യം വാക്‌സിൻ നൽകുക.

വാക്‌സിൻ കുത്തിവെയ്പ്പ് സ്വീകരിക്കാനായി ആദ്യം കേന്ദ്ര സർക്കാരിന്റെ കൊവിൻ വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്ത ശേഷം അവിടെ നിന്നും ലഭിച്ച വിവരങ്ങൾ വച്ച് കൊവിഡ് കേരള വാക്‌സിനേഷൻ പേജിലും രജിസ്റ്റർ ചെയ്ത് ആവശ്യമായ വിവരങ്ങൾ നൽകണം. ആ വെബ്‌സൈറ്റിൽ നിന്നും രജിസ്റ്ററിൽ ചെയ്ത ഫോം ഒരു രജിസ്റ്റ്ഡ് മെഡിക്കൽ പ്രാക്ടീഷണറെ ഒപ്പീടിച്ച് കാണിക്കേണ്ടതാണ്. അല്ലാതെ മറ്റു രേഖകൾ സമർപ്പിച്ചാൽ അപേക്ഷകൾ തള്ളിപ്പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതുവരെ 50178 പേരാണ് വാക്‌സിനായി അപേക്ഷ സമർപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *