വഴിയില്‍ കാത്തുനിന്ന വിദ്യാര്‍ത്ഥികളെ കണ്ട് കാറില്‍ നിന്നിറങ്ങി; ചോക്ലേറ്റ് വിതരണം ചെയ്ത് രാഷ്ട്രപതി
വിദ്യാര്‍ത്ഥികള്‍ക്ക് ചോക്ലേറ്റ് വിതരണം ചെയ്ത് രാഷ്ട്രപതി ദ്രൗപതി മുര്‍മു. കൊല്ലത്ത് അമൃതാനന്ദമയി മഠം ത്തിലെ സന്ദര്‍ശനത്തിന് ശേഷം മടങ്ങി പോകും വഴിയാണ് ശ്രയിക്കാട് ജിഎല്‍പിഎസിലെ വിദ്യാര്‍ത്ഥികള്‍ക്ക് രാഷ്ട്രപതി ചോക്ലേറ്റ് വിതരണം ചെയ്തത്.വഴിയില്‍ കാത്തു നിന്ന വിദ്യാര്‍ത്ഥികളെ കണ്ട് രാഷ്ട്രപതി വാഹനം നിര്‍ത്തി ഇറങ്ങുകയായിരുന്നു.
ഇന്ത്യന്‍ എയര്‍ഫോഴ്സിന്റെ പ്രത്യേക വിമാനത്തില്‍ വ്യാഴാഴ്ച്ച ഉച്ചയോടെയാണ് രാഷ്ട്രപതി കേരളത്തിലെത്തിയത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, ചീഫ് സെക്രട്ടി വി.പി ജോയ്, ഡിജിപി അനില്‍കാന്ത്, റിയര്‍ അഡ്മിറല്‍ അജയ് ഡി തിയോഫിലസ്, ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ്, റൂറല്‍ എസ്.പി വിവേക് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് രാഷ്ട്രപതിയെ സ്വീകരിച്ചത്.