മാടപ്പള്ളിയിൽ സമരക്കാരെ ആക്രമിച്ച പോലീസുകാർക്കെതിരെ കേസെടുക്കണമെന്ന് ഷാഫി പറമ്പിൽ
ചങ്ങനാശ്ശേരി മാടപ്പള്ളിയിൽ കെ റെയിൽ വിരുദ്ധ സമരക്കാരെ ആക്രമിച്ച പോലീസുകാർക്കെതിരെ കേസെടുക്കണമെന്ന് കോൺഗ്രസ് എംഎൽഎ ഷാഫി പറമ്പിൽ. കുട്ടികളുടെ മുന്നിൽവെച്ച് പോലും സ്ത്രീകൾ അടക്കമുള്ള പ്രതിഷേധക്കാരെ വലിച്ചിഴച്ചു കൊണ്ടുപോകുന്നത് അംഗീകരിക്കാനാകില്ല. ഇത്രയും വലിയ വികസന പ്രൊജക്ട് നടപ്പാക്കുമ്പോൾ ജനങ്ങളെ അതുപറഞ്ഞ് ബോധ്യപ്പെടുത്താൻ സർക്കാരിന് കഴിയണംം
ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിന് പകരം പ്രതിഷേധങ്ങളെ അടിച്ചമർത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ഷാഫി പറമ്പിൽ ആരോപിച്ചു. മാടപ്പള്ളിയിൽ സർവേ കല്ലുകൾ സ്ഥാപിക്കുന്നതിനിടെ ചില സമരക്കാർ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ഇപ്പോൾ ആത്മഹത്യ ചെയ്യുമെന്ന ഭീഷണി മുഴക്കിയിരുന്നു. പോലീസ് ഇടപെട്ട് ഇവരെ പിടികൂടുകയായിരുന്നു.
ഉദ്യോഗസ്ഥരുടെ വാഹനമടക്കം സമരക്കാർ എറിഞ്ഞു തകർത്തു. 30 സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. ബിജെപി, കോൺഗ്രസ് നേതൃത്വത്തിലുള്ള സംയുക്ത സമര സമിതിക്കാരാണ് ഉദ്യോഗസ്ഥരെ തടഞ്ഞതും ആത്മഹത്യാ ഭീഷണി മുഴക്കിയതും.