Thursday, April 10, 2025
Kerala

കെ എസ് ഇ ബി സമരം തീർക്കാനുള്ള ഫോർമുല ആയി; ചർച്ച ചെയ്ത് പരിഹരിക്കുമെന്ന് മന്ത്രി

 

കെ എസ് ഇ ബി സമരം തീർക്കാനുള്ള ഫോർമുല ആയെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി. ചെയർമാനെതിരായ ജീവനക്കാരുടെ സമരം ഉടൻ അവസാനിക്കുമെന്നാണ് പ്രതീക്ഷ. സമരക്കാർ ഉന്നയിക്കുന്ന എല്ലാ വിഷയങ്ങളും ചർച്ച ചെയ്ത് പരിഹരിക്കും. താൻ ആരുടെയും പക്ഷത്തല്ല, ജനങ്ങൾക്കൊപ്പമാണെന്നും മന്ത്രി പറഞ്ഞു

ജീവനക്കാരുടെ സംഘടനകളുമായി മന്ത്രി നാളെ ചർച്ച വെച്ചിട്ടുണ്ട്. ജീവനക്കാർക്ക് ചില ആശങ്കകളുണ്ടെന്നും അത് പരിഹരിക്കാൻ ശ്രമങ്ങൾ നടത്തുമെന്നും എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ പറഞ്ഞു. ബി അശോകിനെ കെഎസ്ഇബി ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റാൻ ആലോചനയില്ല.

സമരത്തിന്റെ പശ്ചാത്തലത്തിൽ ഇടത് നേതാക്കൾ ഇന്ന് യോഗം ചേർന്നിരുന്നു. എ വിജയരാഘവൻ, കാനം രാജേന്ദ്രൻ, കെ കൃഷ്ണൻകുട്ടി, എളമരം കരീം തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *