കോട്ടയത്ത് കൊല്ലപ്പെട്ടത് 19കാരനായ ഷാൻ; ജോമോൻ തട്ടിക്കൊണ്ടുപോയത് രാത്രി 9 മണിയോടെ
കോട്ടയം ഈസ്റ്റ് പോലീസ് സ്‌റ്റേഷനിൽ മൃതദേഹവുമായി ഗുണ്ട ജോമോൻ എത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വീടിന് സമീപത്ത് സുഹൃത്തുക്കളുമായി സംസാരിച്ച് നിൽക്കുകയായിരുന്ന ഷാൻ ബാബുവിനെ രാത്രി ഒമ്പത് മണിയോടെയാണ് ജോമോനും സംഘവും തട്ടിക്കൊണ്ടുപോയത്. സ്ഥലത്തെ മറ്റൊരു ഗുണ്ടയായ സൂര്യനെ തേടിയാണ് ജോമോനും സംഘവുമെത്തിയത്
ഓട്ടോയിലെത്തിയ ജോമോൻ ഷാനെ ബലമായി ഓട്ടോറിക്ഷയിൽ പിടിച്ചുകയറ്റി. തുടർന്ന് വണ്ടിയിലിട്ട് ക്രൂരമായി മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു. രാത്രി വൈകിയും മകൻ തിരികെ വരാതായതോടെ ഷാന്റെ അമ്മ പോലീസിൽ പരാതി നൽകി. ഇതിൽ അന്വേഷണം നടക്കുന്നതിനിടെയാണ് പുലര്‍ച്ചെ മൂന്നരയോടെ ജോമോൻ ഷാന്റെ മൃതദേഹവും ചുമന്ന് സ്‌റ്റേഷനിലേക്ക് എത്തിയത്
ഷാന്റെ മൃതദേഹം നിലത്തിട്ട ശേഷം ഞാനൊരാളെ തീർത്തുവെന്ന് ഇയാൾ ആക്രോശിക്കുകയായിരുന്നു. പിടികൂടാൻ ശ്രമിച്ച പോലീസുകാരെയും ഇയാൾ ആക്രമിച്ചു.