നടിയെ ആക്രമിച്ച കേസ്: സർക്കാരിന് ആശ്വാസം, എട്ട് സാക്ഷികളെ വിസ്തരിക്കാൻ ഹൈക്കോടതി അനുമതി
നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതിയുടെ നിർണായക വിധി. കേസിൽ എട്ട് സാക്ഷികളെ കൂടി വിസ്തരിക്കാൻ പ്രോസിക്യൂഷന് ഹൈക്കോടതി അനുമതി നൽകി. വിചാരണക്കോടതിക്കെതിരെ പ്രോസിക്യൂഷൻ നൽകിയ അപ്പീലിലാണ് ഹൈക്കോടതി വിധി. വിചാരണ കോടതി ഈ ആവശ്യം തള്ളിയതോടെയാണ് പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിച്ചത്
കേസിൽ പത്ത് ദിവസത്തിനകം പുതിയ സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. രേഖകൾ വിളിച്ചു വരുത്തണമെന്ന ആവശ്യവും കോടതി അംഗീകരിച്ചിട്ടുണ്ട്. വിചാരണ കോടതിയുടെ രണ്ട് ഉത്തരവുകൾ റദ്ദാക്കിക്കൊണ്ടാണ് കേസിൽ ഹൈക്കോടതിയുടെ വിധി വന്നിരിക്കുന്നത്
കേസിലെ രണ്ട് പ്രോസിക്യൂട്ടർമാർ വിചാരണ കോടതി നിലപാടിൽ പ്രതിഷേധിച്ച് രാജിവെച്ചിരുന്നു. ഇതോടെയാണ് പുതിയ പ്രോസിക്യൂട്ടറെ നിയമിക്കാൻ നിർദേശം നൽകിയത്.