സംസ്ഥാനത്ത് ജനുവരി 19 മുതൽ സ്‌കൂളുകളിലും കൊവിഡ് വാക്‌സിനേഷൻ ആരംഭിക്കും
സംസ്ഥാനത്ത് ജനുവരി 19 മുതൽ സ്‌കൂളുകളിൽ കൊവിഡ് വാക്‌സിനേഷൻ തുടങ്ങും. ആരോഗ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി എന്നിവരുടെ നേത്വത്തിൽ നടന്ന വകുപ്പുതല ഉന്നതതല യോഗത്തിലാണ് തീരുമാനം. കുട്ടികൾക്കുള്ള വാക്‌സിനേഷൻ വേഗത്തിലാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം
ഇതുസംബന്ധിച്ച മാർഗനിർദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. 15 വയസ്സും അതിന് മുകളിലുള്ള പ്രായമുള്ള കുട്ടികൾക്കാണ് കൊവിഡ് വാക്‌സിൻ നൽകുന്നത്. ഇവർ 2007ലോ അതിന് മുമ്പോ ജനിച്ചവരാകണം. 15-17 വയസ്സ് പ്രായമുള്ള കുട്ടികൾക്ക് കൊവാക്‌സിൻ ആകും നൽകുക. രക്ഷിതാക്കളുടെ സമ്മതവും ഇതിന് ആവശ്യമാണ്
500ലധികം കുട്ടികളുള്ള സ്‌കൂളുകളെ സെഷൻ സൈറ്റുകളായി തെരഞ്ഞെടുക്കും. വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ കാത്തിരിപ്പ് റൂം, വാക്‌സിനേഷൻ റൂം, ഒബ്‌സർവേഷൻ റൂം എന്നിവ അധികൃതർ ഉറപ്പാക്കണം.സ്‌കൂൾ വാക്‌സിനേഷൻ സെഷനുകളുടെ എണ്ണം ജില്ലാ ടാസ്‌ക് ഫോഴ്‌സാകും തീരുമാനിക്കുക.