വയൽക്കിളികൾ തളർന്നുവീണു; കീഴാറ്റുരിൽ പരാജയപ്പെട്ടു, ജയം എൽഡിഎഫിന്
ശക്തമായ പോരാട്ടം നടന്ന തളിപറമ്പ നഗരസഭയിൽ വയൽക്കിളികൾക്ക് പരായം. കീഴാറ്റൂരിൽ വയൽക്കിളി സ്ഥാനാർഥി ലതാ സുരേഷ് പരാജയപ്പെട്ടു. വയൽക്കിളി സമരനേതാവ് സുരേഷ് കീഴാറ്റൂരിന്റെ ഭാര്യയാണ് ലത
കോൺഗ്രസ്, ബിജെപി പിന്തുണയോടെയാണ് ലത മത്സരിച്ചിരുന്നത്. ഇവിടെ വിജയം സിപിഎം സ്ഥാനാർഥിക്കാണ്. സ്ഥാനാർഥികളെ നിർത്താതെയാണ് കോൺഗ്രസും ബിജെപിയും ലതയെ പിന്തുണച്ചിരുന്നത്.