മലപ്പുറത്ത് നവവരനെ തട്ടിക്കൊണ്ടുപോയി മർദിച്ചെന്ന പരാതിയിൽ ആറ് പേർ കസ്റ്റഡിയിൽ
മലപ്പുറം കോട്ടയ്ക്കലിൽ വിവാഹ ബന്ധം വേർപെടുത്താൻ വിസമ്മതിച്ചതിന് നവവരനെ ഭാര്യവീട്ടുകാർ തട്ടിക്കൊണ്ടുപോയി മർദിച്ചെന്ന പരാതിയിൽ ആറ് പേർ കസ്റ്റഡിയിൽ. ചങ്കുവെട്ടി എടക്കണ്ടൻ അബ്ദുൽ അസീബിനാണ്(30) പരുക്കേറ്റത്. ഇയാളുടെ വാരിയെല്ലിനും ജനനേന്ദ്രിയത്തിനും സാരമായ പരുക്കുണ്ട്.
ഒന്നര മാസം മുമ്പാണ് അസീബ് വിവാഹിതനായത്. ഇയാളുമായുള്ള വഴക്കിനെ തുടർന്ന് ഭാര്യ സ്വന്തം വീട്ടിലേക്ക് തിരികെ പോയിരുന്നു. ഇതിന് പിന്നാലെയാണ് വിവാഹ മോചനം ആവശ്യപ്പെട്ട് ബന്ധുക്കൾ അസീബിനെ കണ്ടത്. ഇത് സമ്മതിക്കാത്തിനെ തുടർന്ന് ക്രൂരമായി മർദിക്കുകയും കത്തി കഴുത്തിൽവെച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് ഇയാളുടെ പരാതി