Saturday, April 12, 2025
Kerala

ജലീൽ ഒരു തെറ്റും ചെയ്തിട്ടില്ല, രാജിവെക്കേണ്ടതില്ല; പിന്തുണ ആവർത്തിച്ച് മുഖ്യമന്ത്രി

മന്ത്രി കെ ടി ജലീലിനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ജലീലിനെതിരെ എന്ത് ആക്ഷേപമാണുള്ളത്. ജലീൽ ഒരു തെറ്റും ചെയ്തിട്ടില്ല. അക്കാര്യം സമൂഹത്തിന് വ്യക്തതയുണ്ട്. അദ്ദേഹത്തിനെതിരെ ആക്ഷേപം ഉന്നയിച്ച് കേരളത്തിലെ സമാധാനം അട്ടിമറിക്കാനാണ് ശ്രമം.

അദ്ദേഹത്തോട് നേരത്തെ വിരോധമുള്ളവരുണ്ട്. ജലീൽ നേരത്തെയുണ്ടായ പ്രസ്ഥാനത്തിൽ നിന്ന് എൽ ഡി എഫിലേക്ക് വന്നു. അതിനോടുള്ള പക ചിലർക്ക് വിട്ടുമാറുന്നില്ല. നാടിന് ചേരാത്ത രീതിയിൽ കാര്യങ്ങൾ നീക്കുകയാണ്. ലീഗിനും ബിജെപിക്കും അവരുടേതായ ഉദ്ദേശ്യങ്ങളുണ്ട്. അത് നാടിനാകെ ബോധ്യമായി.

രാഷ്ട്രീയ പ്രചാരണം എപ്പോഴും നടത്താം. ഇത് അപവാദ പ്രചാരണമാണ്. അതിന്റെ ഭാഗമായി നാട്ടിൽ പ്രശ്‌നമുണ്ടാക്കുന്നു. സമരക്കാരെ ചിലർ പുലികൾ എന്നാണ് വിശേഷിപ്പിച്ചത്. എന്തിനാണ് ഇവരെ രംഗത്തിറക്കിയത്. ഉദ്ദേശ്യം വ്യക്തമാണ്

കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സ്വാഭാവികമായാണ് മന്ത്രിയെ ചോദ്യം ചെയ്തത്. ഖുറാനും സക്കാത്തും ജലീൽ ചോദിച്ചിട്ടില്ല. കോൺസുലേറ്റ് ഇങ്ങനെയൊരു കാര്യം ചെയ്യണമെന്ന് ജലീലിനോട് പറഞ്ഞു. ന്യൂനപക്ഷ ക്ഷേമ മന്ത്രിയെന്ന നിലയിൽ അതിനുവേണ്ട സൗകര്യമൊരുക്കി. കെടി ജലീൽ രാജി വെക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *