‘കെഎസ്ആർടിസി അടച്ച് പൂട്ടലിന്റെ വക്കിൽ’; സപ്ലൈകോയും പൂട്ടാൻ പോവുകയാണെന്ന് വിഡി സതീശൻ
പിണറായി സർക്കാർ തുടർച്ചയായി കാണിക്കുന്ന അവഗണനയിൽ കെഎസ്ആർടിസി അടച്ച് പൂട്ടലിന്റെ വക്കിലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സർക്കാർ ഒരു ദയയും ഇല്ലാതെ പെരുമാറുന്നു. കെഎസ്ആർടിസിയെ മനഃപൂർവം ഇല്ലാതാക്കാൻ ശ്രമിക്കുന്നു. മറുവശത്ത് അതിവേഗ പാതക്കായി ശ്രമം നടത്തുകയാണെന്നും വിഡി സതീശൻ ആരോപിച്ചു.
ഇ ശ്രീധരൻ കൊടുത്ത പേപ്പറിൻ്റെ പേരിലാണ് ഇപ്പോൾ ചർച്ച നടക്കുന്നത്. സപ്ലൈകോയും പൂട്ടാൻ പോകുകയാണ്. കേരളത്തിൽ രൂക്ഷമായ വിലക്കയറ്റമാണ്. സർക്കാർ നോക്കുകുത്തിയാകുന്നു. വില റോക്കറ്റ് പോലെ കുതിച്ചുയരുന്നു. സപ്ലൈകോയിൽ സാധനങ്ങൾ ഇല്ല. സർക്കാർ ഇത് ഒന്നും കാണുന്നില്ലേ? മനുഷ്യർ ബുദ്ധിമുട്ടുബോൾ സർക്കാറിന്റെ ജോലി എന്താണ്? കെഎസ്ആർടിസി പൂട്ടിക്കുക എന്നതാണ് സർക്കാർ നിലപാട് എന്നും വിഡി പറഞ്ഞു.
ഇ പി ജയരാജൻ പറഞ്ഞതിൽ വിരോധമില്ല. ഇപി യുടെ പേര് പോലും സെമിനാറിൽ വച്ചിട്ടില്ല. ഇ പി ജയരാജനെ ഒതുക്കാൻ ശ്രമിക്കുകയാണ്, സെമിനാറിൽ ഒന്നിച്ച് ഒരു നിലപാട് എടുക്കാൻ കഴിഞ്ഞില്ല. ഏക സിവിൽ കോഡിൽ കോൺഗ്രസിന് അന്നും ഇന്നും ഒരേ നിലപാടാണ്. മലക്കം മറിഞ്ഞത് സിപിഐ എം. ശശീ തരൂരിന് വ്യത്യസ്ത അഭിപ്രായം പറയേണ്ട കാര്യമില്ല. ഏക സിവിൽ കോഡിൽ ഹൈക്കമാന്റ് നേരത്തെ തീരുമാനം പ്രഖ്യാപിച്ചതാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.