Sunday, April 13, 2025
Kerala

ആനി രാജയ്‌ക്കെതിരായ എംഎം മണിയുടെ പ്രസ്‌താവന തരം താഴ്ന്നത്; കേരള മഹിളാ സംഘം

എം എം മണിക്കെതിരെ കേരള മഹിളാ സംഘം. ആനി രാജയ്‌ക്കെതിരായ എംഎം മണിയുടെ പ്രസ്‌താവന തരം താഴ്ന്നതെന്ന് കേരള മഹിളാ സംഘം പ്രതികരിച്ചു. ഇടതുപക്ഷത്തിന് ദോഷം ചെയ്യുന്ന പ്രസ്താവനയെന്ന് അഡ്വ പി വസന്തം പറഞ്ഞു. സ്ത്രീപക്ഷ രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്ന സംഘടനയാണ് സിപിഐഎം. സ്ത്രീകളെ എന്തും പറഞ്ഞ് വായടപ്പിക്കാമെന്ന ധാരണ ആർക്കും നല്ലതല്ല. സിപിഐ നേതൃത്വവുമായി ചർച്ച ചെയ്‌ത്‌ അന്തിമ തീരുമാനമെടുക്കുമെന്ന് അഡ്വ പി വസന്തം പറഞ്ഞു

അതേസമയം സ്വർണക്കടത്ത് അടക്കമുള്ള ആരോപണങ്ങളിലെ ചർച്ചകൾ വഴി തിരിച്ചുവിടാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് കെ കെ രമ പ്രതികരിച്ചു. സിപിഐഎമ്മിന്റെ തന്ത്രമാണിത്. ആനി രാജയുടെ നിലപാടിൽ അഭിമാനം തോന്നി. ആനി രാജയുടെ നിലപാട് കൃത്യമാണ്. കമ്മ്യൂണിസ്റ്റ് നിലപാടാണ് ആനി രാജ പറഞ്ഞത്. അവരെയും അധിക്ഷേപിക്കുകയാണ് എംഎം മണി. ആനി രാജയെ പോലൊരു നേതാവിനെ വിമർശിക്കാനുള്ള യോഗ്യത മണിക്കുണ്ടോ. എംഎം മണിയെ പാർട്ടി തിരുത്തിക്കണമെന്ന് കെ കെ രമ ട്വന്റി പറഞ്ഞു.

എം എം മണിയുടെ പ്രസ്താവന അങ്ങേയറ്റം അപലപനീയമാണ് സിപിഐ ദേശീയ നേതാവ് ആനി രാജ പ്രതികരിച്ചു. വാക്കുകൾ അത്യന്തം സ്ത്രീവിരുദ്ധമാണ്. സ്ത്രീപക്ഷ രാഷ്ട്രീയം ഉയർത്തി പിടിക്കുന്നത് കൊണ്ട് തന്നെയാണ് പ്രതികരിച്ചത്. വെല്ലുവിളികൾ അതിജീവിച്ചു കൊണ്ടാണ് ഇപ്പോഴും നിൽക്കുന്നത്. വനിത രാഷ്ട്രീയ നേതാവ് എന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങൾ നിറവേറ്റുമെന്നും ആനി രാജ പ്രതികരിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *