കടകൾ എല്ലാ ദിവസവും തുറക്കുമോ: വ്യാപാരികളുമായുള്ള മുഖ്യമന്ത്രിയുടെ ചർച്ച ഇന്ന്
കടകൾ എല്ലാ ദിവസവും തുറക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധത്തിന് ഒരുങ്ങുന്ന വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കളുമായി മുഖ്യമന്ത്രി പണറായി വിജയൻ ഇന്ന് ചർച്ച നടത്തും. മുഖ്യമന്ത്രിയമായുള്ള ചർച്ചയ്ക്ക് ശേഷം തുടർ നിലപാട് സ്വീകരിക്കാൻ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സെക്രട്ടേറിയറ്റ് യോഗവും ഇന്ന് ചേരുന്നുണ്ട്
ജൂലൈ 21ന് പെരുന്നാൾ വരെ എല്ലാ കടകളും എല്ലാ ദിവസവും തുറക്കണമെന്നാണ് വ്യാപാരികൾ ആവശ്യപ്പെടുന്നത്. ചില ഇളവുകൾ നൽകാൻ സർക്കാർ തയ്യാറായേക്കും. നാളെയാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കൊവിഡ് അവലോകന യോഗം ചേരുന്നത്.
വ്യാഴാഴ്ച സർക്കാർ നിയന്ത്രണവും മറികടന്ന് കടകൾ തുറക്കുമെന്ന് വ്യാപാരികൾ മുന്നറിയിപ്പ് നൽകിയിരുന്നു. മുഖ്യമന്ത്രി വിഷയത്തിൽ ഇടപെട്ടതോടെയാണ് പ്രതിഷേധത്തിൽ നിന്ന് വ്യാപാരികൾ പിന്നോട്ടുപോയത്.