കോട്ടയം വെസ്റ്റ് സ്‌റ്റേഷനിലെ ഗ്രേഡ് എസ്‌ഐയെ കാണാനില്ലെന്ന് പരാതി
കോട്ടയം വെസ്റ്റ് സ്‌റ്റേഷനിലെ ഗ്രേഡ് എസ്‌ഐയെ കാണാനില്ലെന്ന് പരാതി. ഗ്രേഡ് എസ്‌ഐ കെ രാജേഷിനെയാണ് കാണാതായത്. കുടുംബത്തിന്റെ പരാതിയിൽ അയർക്കുന്നം പൊലീസ് കേസെടുത്തു. ജോലി സംബന്ധമായ മാനസിക സമ്മർദം നേരിട്ടിരുന്നെന്ന് കുടുംബം ആരോപിച്ചു.
14ന് രാത്രി നൈറ്റ് ഡ്യൂട്ടിക്ക് ശേഷം വീട്ടിലേക്ക് മടങ്ങിയിരുന്നു. എന്നാൽ ഇന്നലെ രാത്രി വൈകിയും വീട്ടിലെത്തിയില്ല. തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഗ്രേഡ് എസ്‌ഐക്കായി അന്വേഷണം പുരോഗമിക്കുകയാണ്.