Thursday, January 9, 2025
Kerala

‘കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ പോകുന്നതിലും നല്ലത് കിണറ്റിൽ ചാടുന്നത്’ : എഎൻ രാധാകൃഷ്ണൻ

ബിജെപിയിൽ നിന്ന് അലി അക്ബർ (രാമസിംഹൻ) രാജിവച്ച വിഷയത്തിൽ പ്രതികരിച്ച് എഎൻ രാധാകൃഷ്ണൻ. ബിജെപിയിൽ നിന്നുള്ള കൊഴിഞ്ഞു പോക്ക് പരിശോധിക്കുമെന്ന് എഎൻ രാധാകൃഷ്ണൻ പറഞ്ഞു. പോരായ്മകൾ പരിശോധിക്കുകയും തിരുത്തുകയും ചെയ്യുമെന്ന് എഎൻ രാധാകൃഷ്ണൻ പറഞ്ഞു. സിപിഐഎമ്മിൽ പോകുന്നവരോട് പറയാനുള്ളത് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ പോകുന്നതിലും നല്ലത് കിണറ്റിൽ ചാടുന്നതാണെന്നും എഎൻ രാധാകൃഷ്ണൻ പറഞ്ഞു.

ഇന്നലെ രാത്രിയോടെയാണ് അലി അക്ബർ ബിജെപി വിടുന്നുവെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. ഇന്ന് രാവിലെയാണ് ബിജെപി സംസ്ഥാന ്ധ്യക്ഷൻ ഇമെയിൽ വഴി രാജി സന്ദേശം അയച്ചത്. കലാകാരൻമാർക്ക് അർഹമായ പരിഗണന നൽകുന്നില്ലെന്ന് അലി അക്ബർ പറയുന്നു. തെരഞ്ഞെടുപ്പുകളിലെ പ്രദർശന വസ്തു അല്ല കലാകാരൻമാരെന്നും കലാകാരൻമാരാണ് ലോകത്തെ മുന്നോട്ട് നയിച്ചതെന്ന ബോധം ഉണ്ടാകണമെന്നും അലി അക്ബർ പറയുന്നു. ദേശിയ നേതൃത്വത്തിന് കേരളത്തിലെ പ്രശ്‌നങ്ങൾ അറിയാമെന്നും അലി അക്ബർ പറയുന്നു.

2022 ജനുവരിയിൽ ഇസ്ലാം മതം വിട്ട് അലി അക്ബർ ഹൈന്ദവ മതം സ്വീകരിച്ചിരുന്നു. ജനറൽ ബിപിൻ റാവത്തിന്റെ മരണവാർത്തയ്ക്ക് താഴെ ആളുകൾ ചിരിക്കുന്ന ഇമോജി ഇട്ടതിനെ തുടർന്നാണ് താൻ മതം മാറുന്നതെന്നാണ് രാമസിംഹൻ പറഞ്ഞത്. അങ്ങനെയാണ് രാമസിംഹൻ എന്ന പേര് സ്വീകരിക്കുന്നതും.

Leave a Reply

Your email address will not be published. Required fields are marked *