സമാധാനം തകർക്കാൻ ശ്രമിച്ചതിന് തെളിവില്ല; സിദ്ധിഖ് കാപ്പനെതിരായ വകുപ്പുകൾ റദ്ദാക്കി കോടതി
യുപിയിലെ ഹാത്രാസിൽ സമാധാനം തകർക്കാൻ മാധ്യമപ്രവർത്തകൻ സിദ്ധിഖ് കാപ്പൻ ശ്രമിച്ചതിന് തെളിവില്ലെന്ന് മഥുര കോടതി. ഈ വകുപ്പുകൾ കോടതി റദ്ദാക്കി. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് റദ്ദാക്കിയത്. അതേസമയം രാജ്യദ്രോഹം, യുഎപിഎ വകുപ്പുകൾ ഒഴിവാക്കിയിട്ടില്ല
2020 ഒക്ടോബർ അഞ്ചിനാണ് ഹാത്രാസിൽ സമാധാനം തകർക്കാനെത്തിയെന്ന് ആരോപിച്ച് സിദ്ധിഖ് കാപ്പനടക്കമുള്ളവരെ യുപി പോലീസ് അറസ്റ്റ് ചെയ്തത്. ഹാത്രാസിൽ പെൺകുട്ടി പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട വാർത്ത റിപ്പോർട്ട് ചെയ്യാൻ പോകുകയായിരുന്നു കാപ്പൻ.