മണിക്കൂറുകള്‍ നീണ്ട പരിശ്രമം; കോതമംഗലത്ത് കിണറ്റില്‍ വീണ കാട്ടാനയെ രക്ഷപ്പെടുത്തി
കൊച്ചി: കോതമംഗലം കുട്ടമ്പുഴ പഞ്ചായത്തിലെ പിണവൂര്‍ കുടിയില്‍ ആദിവാസി കോളനിയിലെ സ്വകാര്യവ്യക്തിയുടെ കിണറ്റില്‍ വീണ കാട്ടാനയെ രക്ഷപ്പെടുത്തി. ജെസിബിയെത്തിച്ച് മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ആനയെ രക്ഷിച്ചത്. പിണവൂര്‍കുടി അമ്പലത്തിന് സമീപമുള്ള സ്വകാര്യവ്യക്തിയുടെ പുരയിടത്തിലെ കിണറ്റിലാണ് ബുധനാഴ്ച പുലര്‍ച്ചെ ആന വീണത്. കാഴ്ചയില്‍ പത്ത് വയസ് പ്രായം തോന്നിക്കുന്ന പിടിയാനയാണ് റബര്‍ത്തോട്ടത്തിലെ കിണറ്റില്‍ അകപ്പെട്ടത്. പിണവൂര്‍കുടി കൊട്ടാരം ഗോപാലകൃഷ്ണന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥലം. നേര്യമംഗലം ഫോറസ്റ്റ് റേഞ്ചിന്റെ പരിധിയില്‍ വരുന്ന പ്രദേശമാണ് ഇവിടം.