‘കോൺഗ്രസ് വിട്ട എല്ലാവരും പാർട്ടിയിലേക്ക് തിരിച്ച് വരണം’; തെറ്റിദ്ധാരണയുടെ പുറത്താണ് പോയതെന്ന് കെ.മുരളീധരൻ
കോൺഗ്രസ് വിട്ട എല്ലാവരും പാർട്ടിയിലേക്ക് തിരിച്ച് വരണമെന്നാണ് പൊതുവികാരമെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. കേരള കോൺഗ്രസ് ജോസ് കെ മാണി, എൽജെഡി , കേരള കോൺഗ്രസ് പിള്ള ഉൾപ്പെടെയുള്ളവർ തെറ്റിദ്ധാരണയുടെ പുറത്താണ് പോയത്. മുന്നണിയിൽ ചർച്ച നടന്നിട്ടില്ല.
തുടർ തീരുമാനങ്ങൾ പാർട്ടി ഒറ്റക്കെട്ടായി എടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ലോക്സഭ ഇലക്ഷനിൽ പാർട്ടി 20-20 (മുഴുവൻ സീറ്റും) ആണ് പ്രതീക്ഷിക്കുന്നത്. മുസ്ലിം ലീഗിനെ പുകഴ്ത്തി യുഡിഎഫിൽ ഭിന്നത ഉണ്ടാക്കാമെന്ന് എൽഡിഎഫ് വിചാരിക്കേണ്ടെന്ന് മുരളീധരൻ കൂട്ടിച്ചേർത്തു
അതേസമയം മോദി മാജിക് കൊണ്ടൊന്നും രക്ഷപ്പെടാനാകില്ലെന്ന സന്ദേശമാണ് കര്‍ണാടക തെരഞ്ഞെടുപ്പ് ഫലം നല്‍കുന്നതെന്ന് കെ മുരളീധരന്‍ പറഞ്ഞിരുന്നു . ബിജെപിയെ നേരിടാന്‍ ഇപ്പോഴും കോണ്‍ഗ്രസ് തന്നെയാണ് അനിവാര്യം എന്ന് ഇതോടെ തെളിഞ്ഞു. കര്‍ണാടകയില്‍ ഒന്നാം കക്ഷി കോണ്‍ഗ്രസ് തന്നെയാണ്. ബിജെപി തകര്‍ന്നടിഞ്ഞു. മോദി വിചാരിച്ചാല്‍ എന്തും നടക്കും എന്നത് വെറുതെ ആണെന്ന് മനസിലായില്ലേയെന്നും കെ മുരളീധരന്‍ ചോദിച്ചു.
രാഹുല്‍ ഗാന്ധി തന്നെയാണ് കോണ്‍ഗ്രസിന്റെ ക്രൗഡ് പുള്ളര്‍. ഗുജറാത്ത് കഴിഞ്ഞാല്‍ മോദി ഏറ്റവും കൂടുതല്‍ പ്രചാരണം നടത്തിയത് കര്‍ണ്ണാടകയിലാണ്. അവിടെ ഇതാണ് സ്ഥിതിയെന്നും മുരളീധരന്‍ വ്യക്തമാക്കിയിരുന്നു.