രവീന്ദ്രൻ പട്ടയ വിവാദം: കെ.കെ.ശിവരാമനു ശാസന
തിരുവനന്തപുരം: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ.ശിവരാമനെതിരെ പാർട്ടിയുടെ ശാസന. രവീന്ദ്രൻ പട്ടയം റദ്ദാക്കി പുതിയ പട്ടയം കൊടുക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ പരസ്യമായി പരാമർശം നടത്തിയതിനാണു അച്ചടക്ക നടപടി.
തിരുവനന്തപുരത്ത് ചേര്‍ന്ന സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിന്റേതാണു തീരുമാനം. ശിവരാമന് റവന്യൂ വകുപ്പിന് എതിരെ നടത്തിയ പ്രസ്താവന അച്ചടക്കലംഘനമാണെന്ന് പാര്‍ട്ടി വിലയിരുത്തി. സിപിഐ സമ്മേളന കാലമായതിനാലാണ് നടപടി ശാസനയില്‍ ഒതുക്കുന്നതെന്ന് സംസ്ഥാന എക്സിക്യൂട്ടീവ് അറിയിച്ചു. രവീന്ദ്രന് പട്ടയം റദ്ദാക്കി അര്‍ഹര്‍ക്ക് പുതിയ പട്ടയം കൊടുക്കാനുള്ള തീരുമാനത്തെയാണ് ശിവരാമന് എതിര്‍ത്തത്.
കഴിഞ്ഞ സെപ്റ്റംബറിലും കെ.കെ ശിവരാമനു പാര്‍ട്ടി പരസ്യശാസന നൽകിയിരുന്നു. ശ്രീനാരായണ ഗുരു ജയന്തിക്ക് പാര്‍ട്ടി മുഖപത്രമായ ജനയുഗം വേണ്ടത്ര പ്രാധാന്യം നല്‍കിയില്ലെന്ന് ആരോപണം ഉന്നയിച്ചതിനായിരുന്നു നടപടി.