പക്ഷിപ്പനി സ്ഥിരീകരിച്ച കോഴിക്കോട് ചാത്തമംഗലത്തെ റീജിണൽ പോൾട്രിഫാം അണുവിമുക്തമാക്കി
പക്ഷിപ്പനി സ്ഥിരീകരിച്ച കോഴിക്കോട് ചാത്തമംഗലത്തെ റീജിണൽ പോൾട്രിഫാം അണുവിമുക്തമാക്കി. പ്രദേശത്ത് കോഴികൾ ഉൾപ്പടെയുള്ള വളർത്തു പക്ഷികളെ കൊല്ലുന്ന നടപടികൾ പൂർത്തിയായി. ഇതുവരെ കോഴികൾ ഉൾപ്പടെ പന്ത്രണ്ടായിരം പക്ഷികളെ കൊല്ലുകയും മുപ്പതിനായിരം മുട്ടകളും ഒൻപതര ടൺ കോഴിത്തീറ്റ നശിപ്പിക്കുകയും ചെയ്തു. മൃഗസംരക്ഷണ വകുപ്പിൻ്റെ പത്ത് റാപ്പിഡ് റെസ്പോൺസ് ടീമുകളാണ് പ്രതിരോധ പ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്. സർക്കാർ ഫാമിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഈ ഫാമിന് ഒരു കിലോമീറ്റർ ചുറ്റളവിലാണ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നത്.