വഞ്ചനാ കേസ്; കലാഗൃഹം സോബി ജോര്‍ജിന് മൂന്ന് കൊല്ലം കഠിന തടവ്
വഞ്ചനാ കേസിൽ കലാഗൃഹം സോബി ജോര്‍ജിന് മൂന്ന് കൊല്ലം കഠിന തടവ്. തോപ്പുംപടി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്. അമേരിക്കയില്‍ ജോലി വാഗ്ദാനം ചെയ്ത് ഇടക്കൊച്ചി സ്വദേശിയില്‍ നിന്നും രണ്ടരലക്ഷം രൂപ തട്ടിയ കേസിലാണ് ശിക്ഷ. സോബിയുടെ അമ്മ ചിന്നമ്മ, ഇടക്കൊച്ചി സ്വദേശി പീറ്റര്‍ വില്‍സണ്‍ എന്നിവരും പ്രതികളാണ്. 2014ല്‍ പള്ളുരുത്തി പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.