സംസ്ഥാനത്ത് ഇതിനോടകം കൊവിഡ് സ്ഥിരീകരിച്ചത് മൂന്ന് ലക്ഷത്തിലേറെ പേർക്ക്; രോഗവ്യാപനം രൂക്ഷമാകുന്നു
സംസ്ഥാനത്ത് ഇന്നലെ വരെയുള്ള കണക്കുകൾ പ്രകാരം കൊവിഡ് സ്ഥിരീകരിച്ചത് 3,10,140 പേർക്കെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 93,837 ആക്ടീവ് കേസുകളാണ് നിലവിലുള്ളത്. 2,15,149 പേർ രോഗമുക്തി നേടി. 1067 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.
രോഗവ്യാപനം കൂടുതൽ രൂക്ഷമാകുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പത്ത് ലക്ഷത്തിൽ 8911 കേസുകൾ എന്ന നിലയാണ് സംസ്ഥാനത്തുള്ളത്. ദേശീയ ശരാശരി 6974 ആണ്. ടെസ്റ്റുകൾ നമ്മൾ കൂട്ടി. ടെസ്റ്റർ പെർ മില്യൺ 1,07,820 ആണ്. രാജ്യത്ത് 86,792 ആണ്
അതേസമയം മരണനിരക്ക് ദേശീയ ശരാശരിയേക്കാൾ കുറവാണ്. ദേശീയ തലത്തിൽ മരണനിരക്ക് 1.6 ശതമാനമാണ്. കേരളത്തിലിത് 0.34 ശതമാനവും. രാജ്യത്ത് 10 ലക്ഷത്തിൽ 106 പേർ മരിച്ചപ്പോൾ കേരളത്തിലിത് 31 മാത്രമാണ്.