എല്ലാ വിദ്യാലയങ്ങളും മികവിന്റെ കേന്ദ്രങ്ങളാക്കും: മുഖ്യമന്ത്രി
സംസ്ഥാനത്തെ മുഴുവന്‍ വിദ്യാലങ്ങളും മികവിന്റെ കേന്ദ്രങ്ങളാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിന്റെ നൂറ്ദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായി പൊതുവിദ്യാഭ്യാസ പദ്ധതിയിലൂടെ പൂര്‍ത്തിയാക്കിയ സ്‌കൂള്‍ കെട്ടിടങ്ങളുടെയും ഹയര്‍ സെക്കണ്ടറി ലാബുകളുടെയും സ്‌കൂള്‍ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും ഓണ്‍ലൈനായി ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയിരുന്നു അദ്ദേഹം.പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു. കോവിഡ് കാലഘട്ടത്തില്‍ പൊതു വിദ്യാഭ്യാസം കാലാനുസൃതമായ മാറ്റം കൈവരിച്ചു. ഡിജിറ്റല്‍ വിദ്യാഭ്യാസ സമ്പ്രദായം വിജയകരമായി നടപ്പിലാക്കി. ഭൂരിപക്ഷം വിദ്യാര്‍ത്ഥികള്‍ക്കും ഡിജിറ്റല്‍ ഉപകരണങ്ങള്‍ വിതരണം ചെയ്തു. ബാക്കിയുള്ളവ ഉടനടി തന്നെ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വിദ്യാഭ്യാസ രംഗം ലോകോത്തര നിലവാരമുള്ള സ്‌കൂളുകളോട് കിടപിടിക്കുന്ന തരത്തില്‍ വാര്‍ത്തെടുക്കയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.