എം ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ നാല് മാസത്തേക്കുകൂടി നീട്ടി
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും ഐ.ടി. വകുപ്പ് സെക്രട്ടറിയുമായിരുന്ന എം. ശിവശങ്കറിന്റെ സസ്പെൻഷൻ നാലുമാസത്തേക്കുകൂടി നീട്ടി. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണിത്.
ചൊവ്വാഴ്ച മുതൽ 120 ദിവസത്തേക്കാണ് സസ്പെൻഷൻ നീട്ടിയത്. സ്വർണക്കടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധത്തിന്റെ പേരിൽ ജൂലായ് 17-നാണ് ശിവശങ്കറിനെ സസ്പെൻഡ് ചെയ്തത്.