ആംബുലന്‍സില്‍ ഫുള്‍ സിലിണ്ടര്‍ ഓക്‌സിജനുണ്ടായിരുന്നു’; മരിച്ച രോഗിയുടെ ബന്ധുക്കളുടെ ആരോപണം തള്ളി ആശുപത്രി
ഓക്‌സിജന്‍ ലഭിക്കാതെയാണ് തിരുവല്ലയില്‍ രോഗി മരിച്ചത് എന്ന ബന്ധുക്കളുടെ പരാതി നിഷേധിച്ച് തിരുവല്ല താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ ബിജു ബി നെല്‍സണ്‍. ഓക്‌സിജന്‍ ലെവല്‍ 38 ശതമാനം എന്ന ഗുരുതര നിലയിലാണ് രോഗി ആശുപത്രിയിലെത്തിയത്. ബന്ധുക്കളുടെ ആവശ്യപ്രകാരമാണ് വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തത്. ബി ടൈപ്പ് ഫുള്‍ സിലിണ്ടര്‍ ഓക്‌സിജന്‍ സൗകര്യം നല്‍കിയാണ് മെഡിക്കല്‍ കോളജിലേക്ക് പറഞ്ഞയച്ചത്. ഗുരുതരാവസ്ഥയിലായിരുന്ന രോഗി മെഡിക്കല്‍ കോളജില്‍ എത്തി 20 മിനിറ്റിന് ശേഷമാണ് മരണപ്പെട്ടതെന്നും സൂപ്രണ്ട് വിശദീകരിച്ചു
എന്നാല്‍ ആംബുലന്‍സില്‍ രോഗി മരിച്ചെന്നായിരുന്നു ബന്ധുക്കളുടെ പരാതി. തിരുവല്ല ആശുപത്രിയില്‍നിന്ന് വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് രോഗിയെ കൊണ്ടുപോകുന്നതിനിടെ ഓക്‌സിജന്‍ കിട്ടാതെയാണ് രോഗി മരിച്ചതെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം. മെഡിക്കല്‍ കോളജിലേക്കുള്ള യാത്രക്കിടെ സിലിണ്ടര്‍ തീര്‍ന്നെന്നാണ് ബന്ധുക്കളുടെ ആരോപണം. തിരുവല്ല പടിഞ്ഞാറെ വെണ്‍പാല ഇരുപത്തിരണ്ടില്‍ രാജനാണ് മരിച്ചത്.