Monday, January 6, 2025
Kerala

മോൻസൺ മാവുങ്കൽ സാമ്പത്തിക തട്ടിപ്പ് കേസ്; ജാമ്യാപേക്ഷയുമായി കെ സുധാകരൻ ഹൈക്കോടതിയിൽ

മോൻസൺ മാവുങ്കൽ ഉൾപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ഹൈക്കോടതിയിൽ. കെ സുധാകരൻ ഹൈക്കോടതിയിൽ മുൻ‌കൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ള കേസെന്നാണ് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്. കേസ് രാഷ്ട്രീയ പ്രേരിതമെന്ന് സുധാകരൻ പ്രതികരിച്ചു.

പണം നഷ്ടപ്പെട്ടവരുടെ ആദ്യ പരാതിയിൽ തന്നെ പറ്റിയുള്ള യാതൊരു പരാതിയും ഇല്ല. കേസിൽ 19 മാസങ്ങൾക്ക് ശേഷം പ്രതി ചേർത്തത് സംശയമുണ്ടാക്കുന്നെന്നും സുധാകരൻ പറഞ്ഞു.ആരെയും വഞ്ചിച്ചിട്ടില്ല, രാഷ്ട്രീയ വൈരാഗ്യം തീർക്കാനും സമൂഹമാധ്യമങ്ങളിൽ പ്രതിച്ഛായ തകർക്കാനും ലക്ഷ്യമിട്ടാണ് കേസെന്നും ഹർജിയിൽ സുധാകരൻ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, സുധാകരനെതിരായ കൂടുതൽ തെളിവുകൾ പരാതിക്കാർ ഇന്ന് ക്രൈം ബ്രാഞ്ച് സംഘത്തിന് കൈമാറും. ക്രൈം ബ്രാഞ്ചിന്റെ കളമശേരി ഓഫിസിലെത്തിയാണ് തെളിവുകൾ കൈമാറുക. സാമ്പത്തിക ഇടപാടുകൾ നടന്നതിന്റെ ബാങ്ക് സ്റ്റേറ്റ്മെന്റ് ഉൾപ്പെടെയുള്ള രേഖകൾ കൈമാറുമെന്നാണ് വിവരം.നേരത്തെ തന്നെ സുധാകരനെതിരെ ക്രൈം ബ്രാഞ്ച് തെളിവുശേഖരണം ആരംഭിച്ചിരുന്നു. മോൻസണും പരാതിക്കാർക്കും ഒപ്പം സുധാകരൻ നിൽക്കുന്ന ചിത്രങ്ങളടക്കം ക്രൈം ബ്രാഞ്ചിന് ലഭിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *