Wednesday, April 16, 2025
Kerala

“കെ. സുധാകരനെതിരെ മോൻസന്റെ ഡ്രൈവർ ഉന്നയിച്ച ആരോപണങ്ങൾ ഗൗരവതരം”; ഇപി ജയരാജൻ

കെപിസിസി പ്രസിഡന്റ് കെ. സുധാകരനെതിരെ മോൻസന്റെ ഡ്രൈവർ ഉന്നയിച്ച ആരോപണങ്ങൾ ഗൗരവതാരമെന്ന് എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ. നിഷേധിക്കാൻ കഴിയാത്ത കാര്യങ്ങൾ ആണ് ആരോപണങ്ങളിൽ ഉള്ളത്. സുധാകരന്റെ ജീവനക്കാർക്ക് അക്കൗണ്ട് വഴി പണം അയച്ചു. മോൻസന്റെ കുറ്റ കൃത്യങ്ങളിൽ സുധാകരനും പങ്കുണ്ടന്നാണ് ഡ്രൈവറുടെ ആരോപണം. ഇതാണ് പോലീസ് അന്വേഷിക്കുന്നത്. അല്ലാതെ, സർക്കാരിന് പ്രതികാര മനോഭാവം ഇല്ല എന്നും അദ്ദേഹം പറഞ്ഞു.

രക്ഷപെടാനുള്ള പല ഉപായങ്ങളും മോൻസൻ പറയും. മോൻസൻ കുറ്റവാളിയാണെന്നും വിശ്വാസത്തിൽ എടുക്കാനാവില്ല എന്നും ജയരാജൻ പറഞ്ഞു. രാഷ്ട്രീയ സംശുദ്ധി സൂക്ഷിക്കാൻ കോൺഗ്രസ്സ് തയ്യാറാവണം. സുധാകരൻ രാജി വെക്കണോ എന്ന് കോൺഗ്രസ് തീരുമാനിക്കട്ടെ. ഒരു കണ്ണിന്റെ ചികിത്സയും മോൻസന്റെ അടുത്തില്ല എന്നും ജയരാജൻ വ്യക്തമാക്കി.

വാർത്ത കൊടുത്തതിന്റെ പേരിലല്ല മാധ്യമ പ്രവർത്തകക്കെതിരെ കേസെടുത്തത്. ഗൂഢാലോചന എന്ന പരാതിയിലാണ് അന്വേഷണം. തെറ്റ് ചെയ്തില്ലന്ന് വ്യക്തമാക്കിയാൽ തുടർ നടപടികൾ ഉണ്ടാകില്ല. വിദ്യയുടെ ഒളിവ് സങ്കേതം സംബന്ധിച്ച് ആർക്കെങ്കിലും അറിവുണ്ടങ്കിൽ പോലീസിനെ അറിയിക്കാം. കേരള പോലിസ് വളരെ ബുദ്ധിപൂർവമാണ് നീങ്ങുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *