Tuesday, April 15, 2025
Kerala

വടക്കഞ്ചേരിയിലെ സ്വകാര്യ സ്ഥാപനത്തിൽ നിന്നും 50,000 രൂപ മോഷ്ടിച്ച പ്രതി പിടിയിൽ

പാലക്കാട് വടക്കഞ്ചേരിയിൽ സ്വകാര്യ സ്ഥാപനത്തിൽ നിന്നും അരലക്ഷം രൂപ മോഷ്ടിച്ച പ്രതി പൊലീസ് പിടിയിൽ. കന്യാകുമാരി സ്വദേശിയായ ശിവകുമാറാണ് പൊലീസ് പിടിയിലായത്. വടക്കഞ്ചേരിയിൽ വച്ച് തന്നെ പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു.

തേനിടുക്ക് ദേശീയ പാതയോരത്തെ ക്രഷർ മെറ്റൽ മണൽ വിൽക്കുന്ന സ്ഥാപനത്തിൻ്റെ ഓഫീസിലാണ് കഴിഞ്ഞ ദിവസം രാത്രി മോഷണം നടന്നത്. ഓഫീസിൻ്റെ അലമാരയിൽ സൂക്ഷിച്ച 54,450 രൂപ, മൂന്ന് പെൻഡ്രൈവ്, ഒരു വാച്ച് എന്നിവ മോഷ്ടിക്കുകയായിരുന്നു. മോഷണ ദൃശ്യം സി സി ടി വി ക്യാമറകളിൽ പതിഞ്ഞിരുന്നു. ഇത് കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതിയിലേക്ക് എത്തിയത്.

കൈക്കോട്ടു കൊണ്ട് അലമാര കുത്തിപൊളിച്ചാണ് കള്ളൻ മോഷണം നടത്തിയത്. സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി കേസുകളിൽ പ്രതിയാണ് പിടിയിലായ ശിവകുമാർ. മോഷണ കേസിൽ ജയിൽവാസം അനുഭവിച്ച് പുറത്തിറങ്ങി ഏതാനും ദിവസങ്ങൾക്കുള്ളിലാണ് വീണ്ടും മോഷണം നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *