ഇസ്രായേലിൽ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം ഡൽഹിയിൽ എത്തിച്ചു; ഉച്ചയോടെ ഇടുക്കിയിൽ എത്തിക്കും
ഇസ്രായേൽ-പലസ്തീൻ സംഘർഷത്തിനിടെ ഇസ്രായേലിൽ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ മൃതദേഹം ഡൽഹിയിൽ എത്തിച്ചു. കേന്ദ്രസർക്കാർ പ്രതിനിധികളും ഇസ്രായേൽ എംബസി അധികൃതരും ചേർന്ന് മൃതദേഹം ഏറ്റുവാങ്ങി.
പുലർച്ചെ നാലരയോടെയാണ് മൃതദേഹം ഡൽഹിയിൽ എത്തിച്ചത്. ഉച്ചയോടെ സ്വദേശിമായ ഇടുക്കിയിലെത്തിക്കും. ഇസ്രായേലിലെ അഷ്‌കലോണിലേക്ക് നടന്ന ഹമാസ് ആക്രമണത്തിലാണ് സൗമ്യ കൊല്ലപ്പെട്ടത്. കഴിഞ്ഞ പത്ത് വർഷമായി കെയർ ഗീവറായി ഇവിടെ ജോലി ചെയ്യുകയായിരുന്നു സൗമ്യ