പൊലീസ് സ്റ്റേഷൻ ആക്രമിച്ച് പ്രതികളെ ഇറക്കി കൊണ്ടുപോയി; ആലത്തൂർ സംഘർഷത്തിൽ 9 പേർ അറസ്റ്റിൽ
പാലക്കാട് ആലത്തൂരിൽ ഉണ്ടായ ബിജെപി- സിപിഐഎം സംഘർഷത്തിൽ 9 പേർ അറസ്റ്റിൽ. തരൂർ എൽ.സി.സെക്രട്ടറി എം.മിഥുൻ, അത്തിപ്പൊറ്റ എൽ.സി.സെക്രട്ടറി വേലായുധൻ, മുൻ ഏരിയാ കമ്മറ്റി അംഗം വി.ഗോപാലകൃഷ്ണൻ, പഞ്ചായത്ത് അംഗളായ സന്തോഷ്, മഹേഷ്, ഏരിയ കമ്മറ്റി അംഗം മുഹമ്മദ് ഹനീഫ്, എരിമയൂർ പഞ്ചായത്ത് അംഗം കെ. അൻഷിഫ് എന്നിവരാണ് അറസ്റ്റിലായത്
പൊലീസ് സ്റ്റേഷൻ ആക്രമിച്ച് പ്രതികളെ ഇറക്കി കൊണ്ടുപോയതിനാണ് ഏരിയ കമ്മറ്റി അംഗം മുഹമ്മദ് ഹനീഫ്, എരിമയൂർ പഞ്ചായത്ത് അംഗം കെ. അൻഷിഫ് എന്നിവരെ അറസ്റ്റു ചെയ്തത്.