ഘടക കക്ഷിക്ക് നൽകിയ സീറ്റാണ് ലതിക ആവശ്യപ്പെട്ടത്; പാർട്ടിക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് ഉമ്മൻ ചാണ്ടി
ലതികാ സുഭാഷിന് സീറ്റ് നൽകാത്തതിൽ പാർട്ടിക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ഉമ്മൻ ചാണ്ടി. ലതികക്ക് സീറ്റിന് അർഹതയുണ്ട്. എന്നാൽ ഏറ്റുമാനൂർ സീറ്റാണ് ലതിക ആവശ്യപ്പെട്ടത്. വൈപ്പിൻ ആദ്യ ഘട്ടത്തിൽ ആവശ്യപ്പെട്ടിരുന്നില്ല
കോൺഗ്രസിന് സീറ്റ് നൽകുന്നതിൽ യാതൊരു ബുദ്ധിമുട്ടുമില്ല. ലതിക ആവശ്യപ്പെട്ട സീറ്റ് ഏറ്റുമാനൂരാണ്. അത് ഘടകകക്ഷിയായ കേരളാ കോൺഗ്രസ് ജോസഫിന് നൽകിയ സീറ്റാണ്. പകരം സീറ്റ് ചോദിക്കാൻ ലതിക തയ്യാറായിട്ടില്ല
അങ്ങനെ ഒരു പ്രത്യേക സാഹചര്യത്തിലാണ് സീറ്റ് കൊടുക്കാതെ വന്നത്. അല്ലാതെ മനപ്പൂർവമല്ല. കോൺഗ്രസ് നേതൃത്വത്തിന് വന്ന വീഴ്ചയായി ഇതിനെ കാണേണ്ടതില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.