ചാൻസലർ സ്ഥാനത്ത് തുടരണം; ഗവർണറെ ഫോണിൽ വിളിച്ച് മുഖ്യമന്ത്രി
സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്ത് തുടരണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാനോട് മുഖ്യമന്ത്രി. ഗവർണറെ ഫോണിൽ വിളിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം ആവശ്യപ്പെട്ടത്.
രാഷ്ട്രപതിക്ക് ഡി.ലിറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട വിവാദത്തിന് ശേഷം ഇതാദ്യമായാണ് ഇരുവരും സംസാരിക്കുന്നത്. താൻ ചികിത്സക്ക് വിദേശത്തേക്ക് പോകുന്ന കാര്യവും മുഖ്യമന്ത്രി ഗവർണറെ അറിയിച്ചു.