കെ ഫോൺ ഒന്നാം ഘട്ടം ഫെബ്രുവരിയിൽ; എല്ലാ വീട്ടിലും ലാപ്‌ടോപ് ലഭ്യമാക്കാൻ പദ്ധതി
ധനമന്ത്രി തോമസ് ഐസകിന്റെ ബജറ്റ് അവതരണം നിയമസഭയിൽ തുടരുന്നു. ജനപ്രിയ പദ്ധതികൾ ഏറെ ഉൾപ്പെടുത്തിയാണ് ബജറ്റ് അവതരം നടക്കുന്നത്
ഉന്നത വിദ്യാഭ്യാസ മേഖലയിൽ പുതിയ പദ്ധതികൾ. സർവകലാശാലകളിൽ പുതിയ തസ്തികകള്ൃ സൃഷ്ടിക്കും. പശ്ചാത്തല സൗകര്യം ഒരുക്കാൻ കിഫ്ബി വഴി 2000 കോടി നൽകും. പുതിയ കോഴ്‌സുകൾ അനുവദിക്കും. സർവകലാശാലകളിൽ 30 മികവിന്റെ കേന്ദ്രങ്ങൾ ആരംഭിക്കും
കേരളത്തെ നോളജ് ഇക്കോണമി ആക്കാൻ പദ്ധതി. എല്ലാ വീട്ടിലും ഒരു ലാപ്‌ടോപ് ഉണ്ടാക്കാൻ പദ്ധതി. ബിപിഎൽ വിഭാഗത്തിന് ലാപ്‌ടോപ്പിന് 25 ശതമാനം സബ്‌സിഡി. സംവരണ വിഭാഗത്തിന് സൗജന്യമായി നൽകും. കെ ഫോൺ ഒന്നാംഘട്ടം ഫെബ്രുവരിയിൽ പൂർത്തിയാകും. എല്ലാ സർവീസ് പ്രൊവൈഡർമാർക്കും അവസരമുണ്ടാക്കും.
കമ്പനികൾക്ക് കേന്ദ്രീകൃതമോ വികേന്ദ്രീകൃതമോ ആയ ജോലിക്കാരെ തെരഞ്ഞെടുക്കാനുള്ള അവസരം ഒരുക്കും. ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ 20 ലക്ഷം പേർക്ക് 5 വർഷത്തിൽ തൊഴിൽ കെ ഡിസ്‌ക് പ്ലാറ്റ്‌ഫോം വഴി നൽകും.
തൊഴിലില്ലായ്മ പരിഹരിക്കാൻ ബൃഹദ് പദ്ധതി. ഫെബ്രുവരി മുതൽ രജിസ്‌ട്രേഷൻ തുടങ്ങും. 50 ലക്ഷം പേർക്ക് തൊഴിൽ പരിശീലനം നൽകും. ഇതിനായി സ്‌കിൽ മിഷൻ സ്ഥാപിക്കും. സ്ത്രീകൾക്ക് ഡിജിറ്റൽ തൊഴിൽ പരിശീലനം ലഭ്യമാക്കാൻ കുടുംബശ്രീക്ക് അഞ്ച് കോടി രൂപ അനുവദിക്കും.