Friday, January 10, 2025
Kerala

ബാഡ്ജ് ഓഫ് ഓണര്‍ പുരസ്കാരം വെള്ളിയാഴ്ച ഡിജിപി വിതരണം ചെയ്യും

കഴിഞ്ഞ കൊല്ലത്തെ ബാഡ്ജ് ഓഫ് ഓണര്‍ ഉള്‍പ്പെടെയുള്ള വിവിധ പുരസ്കാരങ്ങള്‍ വെള്ളിയാഴ്ച സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് തിരുവനന്തപുരത്ത് വിതരണം ചെയ്യും. പാളയം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ വൈകിട്ട് അഞ്ചുമണിക്ക് നടക്കുന്ന ചടങ്ങില്‍ 241 പൊലീസ് ഉദ്യോഗസ്ഥരാണ് ബാഡ്ജ് ഓഫ് ഓണര്‍ പുരസ്കാരം സ്വീകരിക്കുന്നത്. 57 പേര്‍ കമന്‍റേഷന്‍ ഡിസ്ക് ഏറ്റുവാങ്ങും. കേന്ദ്ര ആഭ്യന്തരമന്ത്രാലയം നല്‍കുന്ന മെഡല്‍ 31 പേര്‍ സ്വീകരിക്കും. ഫിക്കി അവാര്‍ഡിന് അഞ്ചു പേരും മികച്ച രീതിയില്‍ ഫയല്‍ തീര്‍പ്പാക്കിയതിന് 16 പേരുമാണ് അവാര്‍ഡിന് അര്‍ഹരായത്.

Leave a Reply

Your email address will not be published. Required fields are marked *