മദ്യപിച്ച് വാഹനം ഓടിച്ചതിന് തെളിവില്ല, സാധാരണ വാഹനാപകടം മാത്രമെന്ന് ശ്രീറാം വെങ്കിട്ടരാമൻ; വിടുതൽ ഹർജിയിൽ വിധി 19ന്
സാധാരണ വാഹനാപകടം മാത്രമാണുണ്ടായത്. ബഷീറിനെ കൊലപ്പെടുത്താന്‍ ഉദ്ദേശിച്ച് വാഹനം ഓടിച്ചിട്ടില്ലെന്നും അദ്ദേഹം വാദിച്ചു.
ശ്രീറാം തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചെന്നായിരുന്നു പ്രോസിക്യൂഷന്റെ എതിർവാദം. കാര്‍ ഓടിച്ചത് വഫയാണെന്ന് ശ്രീറാം മൊഴി നല്‍കിയത് തെളിവ് നശിപ്പിക്കുന്നതിന് വേണ്ടിയാണ്. വാഹനം അമിത വേഗതയിലായിരന്നതിന് തെളിവുണ്ട്. രക്തസാമ്പികള്‍ ശേഖരിക്കാന്‍ ശ്രീറാം അനുവദിച്ചത് പത്ത് മണിക്കൂറിന് ശേഷം മാത്രമാണ്. യഥാര്‍ത്ഥ കാരണം അറിയാന്‍ വിചാരണ വേണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
ശ്രീറാം വെങ്കിട്ടരാമന്റെ വിടുതൽ ഹർജിയിലും വഫ ഫിറോസിന്റെ വിടുതൽ ഹർജിയിലും 19 ന് വിധി പറയും. 2019 ഓഗസ്റ്റ് മൂന്ന് പുലര്‍ച്ചെ മ്യൂസിയം-വെള്ളയമ്പലം റോഡില്‍ നടന്ന അപകടത്തിലാണ് സിറാജ് പത്രത്തിന്റെ ബ്യൂറോ ചീഫ് ആയിരുന്ന കെ.എം.ബഷീര്‍ മരിച്ചത്. ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമന്‍ അമിതമായി മദ്യപിച്ചശേഷം അതിവേഗത്തില്‍ വാഹനമോടിച്ച് അപകടമുണ്ടാക്കിയെന്നാണ് പൊലീസ് കേസ്.