ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ സ്വർണം കെട്ടിയ രുദ്രാക്ഷ മാല കാണാതായി
ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ തിരുവാഭരണങ്ങളിൽ ഒന്നായ രുദ്രാക്ഷ മാല കാണാതായി. വിഗ്രഹത്തിൽ ചാർത്താറുള്ള സ്വർണംകെട്ടിയ രുദ്രാക്ഷ മാലായാണ് നഷ്ടപ്പെട്ടത്. ക്ഷേത്രത്തിലെ പുതിയ മേൽശാന്തി പത്മനാഭവൻ സന്തോഷ് ചുമതലയേറ്റതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് മാല നഷ്ടപ്പെട്ടതായി മനസ്സിലാകുന്നത്.
ഈ മാലക്ക് പകരം മറ്റൊരു മാല അധികമായി കണ്ടെത്തിയിട്ടുണ്ട്. ക്ഷേത്രത്തിൽ മേൽശാന്തിമാർ മാറുമ്പോൾ തിരുവാഭരണങ്ങളുടെയും മറ്റ് പൂജാസാമഗ്രികളുടെയും കണക്കെടുക്കാറുണ്ട്. ഇത്തരത്തിൽ കണക്കെടുത്തപ്പോഴാണ് മാല നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. ദേവസ്വം വിജിലൻസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.