Monday, January 6, 2025
Kerala

ബിൽ അടച്ചില്ലെങ്കിൽ കണക്ഷൻ വിച്ഛേദിക്കും; മുന്നറിയിപ്പുമായി ജല അതോറിറ്റി

ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി ജല അതോറിറ്റി. വാട്ടർ ചാർജ് വർധനയ്ക്ക് ശേഷം ഉപഭോക്താക്കൾ ബിൽ കുടിശ്ശിക വരുത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ബില്ല് കൃത്യസമയത്ത് അടച്ചില്ലെങ്കിൽ കണക്ഷൻ വിച്ഛേദിക്കുമെന്ന് ജല അതോറിറ്റി അറിയിച്ചു.

കണക്ഷൻ വിച്ഛേദിക്കപ്പെട്ടാൽ, കുടിശ്ശിക കൂടാതെ പിഴയും അടച്ചാൽ മാത്രമേ കണക്ഷൻ പുനഃസ്ഥാപിക്കാൻ കഴിയൂ. ബില്ല് അടക്കാത്തത് കുടിവെള്ള പദ്ധതികളുടെ അറ്റകുറ്റപ്പണികളും അനുബന്ധ പ്രവർത്തനങ്ങളും തടസ്സപ്പെടുത്തും. ഇങ്ങനെ സംഭവിച്ചാൽ കുടിവെള്ള പദ്ധതിയുടെ പ്രവർത്തനം നിലയ്ക്കുകയും പദ്ധതിക്കായി ചെലവഴിച്ച ഭീമമായ തുക പാഴാകുകയും ചെയ്യും.

പദ്ധതികള്‍ സ്വയം നിലനില്‍ക്കാന്‍ ഗുണഭോക്താക്കളില്‍ നിന്നു തന്നെ വിഭവ സമാഹരണം നടത്തണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിബന്ധനയുമുണ്ട്. അതിനാൽ വാട്ടര്‍ ബില്‍ യഥാസമയം അടച്ച് കണക്ഷന്‍ വിച്ഛേദിക്കുന്നത് ഒഴിവാക്കാന്‍ ഉപഭോക്താക്കള്‍ സഹകരിക്കണമെന്നും വാട്ടർ അതോറിറ്റി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *