Wednesday, April 16, 2025
Kerala

ചേലക്കരയിൽ ഷോക്കേറ്റ് ചരിഞ്ഞ കാട്ടാനയെ കുഴിച്ചുമൂടി; വനംവകുപ്പ് സ്ഥലത്ത്

ചേലക്കര മുള്ളൂർക്കരയിൽ ഷോക്കേറ്റ് ചരിഞ്ഞ കാട്ടാനയെ കുഴിച്ചുമൂടി. മണിയഞ്ചിറ റോയ് എന്ന ആളുടെ ഉടമസ്ഥതയിലുള്ള റബർ തോട്ടത്തിലാണ് ആനയെ കുഴിച്ചുമൂടിയത്.

മച്ചാട് വനം വകുപ്പ് ഉദ്യോഗസ്ഥരെ എത്തി ആനയുടെ ജഡത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. ജഡത്തിന് കുറെ ദിവസത്തെ പഴംമുണ്ടെന്നാണ് വിവരം. വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാത്തിലാണ് രാവിലെ പരിശോധന നടത്തിയത്.

കേസിൽ നിരവധി പ്രതികൾ ഉണ്ടെന്നാണ് സൂചന. വനംവകുപ്പിന്റെ അറിയിക്കാതെ ഷോക്കേറ്റ ആനയെ കുഴിച്ചു മൂടിയത് വലിയ നടപടികൾക്ക് വഴിയൊരുക്കും.

Leave a Reply

Your email address will not be published. Required fields are marked *