പത്തനംതിട്ടയിൽ അഞ്ച് പേർക്ക് തെരുവുനായയുടെ കടിയേറ്റു; പരുക്കേറ്റവർ ആശുപത്രിയിൽ
പത്തനംതിട്ടയിൽ അഞ്ച് പേർക്ക് തെരുവുനായയുടെ കടിയേറ്റു. പന്തളം അമ്പലക്കടവ്, മണ്ണാകടവ് പ്രദേശങ്ങളിലാണ് തെരുവ് നായയുടെ ആക്രമണം ഉണ്ടായത്.
അമ്പലക്കടവ് വയക്കൽ പടിഞ്ഞാറ്റേതിൽ കലാധരൻ നായർ, പള്ളിയിൽ പി എ ശ്രീകുമാർ, തോണ്ടത്രയിൽ തോമസ്, മണ്ണാകടവ് സ്വദേശികളായ രണ്ട് പേർക്കും ആണ് നായയുടെ കടിയേറ്റത്. നായയുടെ കടിയേറ്റവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മണ്ണാകടവിൽ രാവിലെ 8.30 ക്കും അമ്പലക്കടവിൽ 11 മണിക്കും ആണ് സംഭവം ഉണ്ടായത്.