അന്ത്യമില്ലാതെ ഇന്ധനവില; പെട്രോൾ, ഡീസൽവില ഇന്നും കൂട്ടി
ഇന്ധനവില ഇന്നും കൂട്ടി. പെട്രോള്‍ ലീറ്ററിന് 29 പൈസയും ഡീസലിന് 31 പൈസയും കൂട്ടി. ഡീസലിന് അടുത്തിടെയുള്ള ഏറ്റവും വലിയ വില വര്‍ധനയാണിത്. കൊച്ചിയില്‍ ഒരു ലീറ്റര്‍ പെട്രോളിന് 96 രൂപ 51 പൈസയും ഡീസലിന് 91 രൂപ 97 പൈസയുമായി. തിരുവനന്തപുരത്ത് പെട്രോള്‍ വില ലീറ്ററിന് 98 രൂപ 39 പൈസയും , ഡീസലിന് 93 രൂപ 74 പൈസയുമാണ് ഇന്നത്തെ നിരക്ക്. മേയ് നാലിന് ശേഷം 24ാം തവണയാണ് ഇന്ധന വിലവര്‍ധിപ്പിക്കുന്നത്.