സംസ്ഥാനത്ത് ഒരാഴ്ച കൂടി ലോക്ക്ഡൗണ്‍ നീട്ടും; നീട്ടിയത് മെയ് 23 വരെ, നാല് ജില്ലകളിൽ ട്രിപ്പിൾ ലോക്ക് ഡൗൺ
സംസ്ഥാനത്ത് ഒരാഴ്ച കൂടി ലോക്ക്ഡൗണ്‍ നീട്ടും. നീട്ടിയത് മെയ് 23 വരെ വിദഗ്ധ സമിതിയുടെ ശുപാര്‍ശ കണക്കിലെടുതാണ് തീരുമാനം.
നാല് ജില്ലകളില്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്താനും തീരുമാനമായി. എറണാകുളം, തിരുവനന്തപുരം, മലപ്പുറം, തൃശൂര്‍ ജില്ലകളിലാകും നിയന്ത്രണങ്ങള്‍ കടുപ്പിക്കുക. മറ്റു ജില്ലകളില്‍ നിലവിലെ നിയന്ത്രണം തുടരും.
നിലവിലെ നിയന്ത്രണങ്ങള്‍ക്ക് പുറമെയാണ് നാലു ജില്ലകളില്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ഈ പ്രദേശങ്ങളില്‍ 50 ശതമാനത്തിന് മുകളില്‍ രോഗവ്യാപനത്തോത് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് നടപടി