Thursday, January 9, 2025
Kerala

കോലിയക്കോട് നാരായണന്‍ നായര്‍ അന്തരിച്ചു

 

തിരുവനന്തപുരം: ലോ അക്കാദമി ഡയറക്ടർ കോലിയക്കോട് നാരായണൻ നായർ (ഡോ.എൻ നാരായണൻ നായർ) (92) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കേരളത്തിൽ നിയമ പഠനവുമായി ബന്ധപ്പെട്ട നിർണായക മാറ്റങ്ങൾക്ക് തുടക്കമിട്ട വ്യക്തിയാണ്.

കേരള സർവ്വകലാശാലയിൽ നിന്ന് ആദ്യമായി നിയമത്തിൽ പിഎച്ച്ഡി ലഭിച്ചയാളാണ്. ബാർ കൗൺസിൽ അംഗമായി ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. കൊച്ചിയിൽ NUALS സ്ഥാപിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു.

മുൻ ഐ.എ.എ.എസ് ഉദ്യോഗസ്ഥ പൊന്നമ്മയാണ് ഭാര്യ . രാജ് നാരായണൻ, ലക്ഷ്മി നായർ ( ലോ അക്കാദമി മുൻ പ്രിൻസിപ്പൽ) നാഗരാജ് നാരായണൻ(കേരള ഹൈക്കോടതി മുതിർന്ന അഭിഭാഷകൻ)എന്നിവരാണ് മക്കൾ.

Leave a Reply

Your email address will not be published. Required fields are marked *