27കാരി അരിത ബാബു കായംകുളത്തെ കോൺഗ്രസ് സ്ഥാനാർഥി
നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥിയായി അരിത ബാബു. 27കാരിയായ അരിത കായംകുളത്താണ് മത്സരിക്കുന്നത്. ദേവികുളങ്ങര സ്വദേശി തുളസീധരന്റെയും ആനന്ദവല്ലിയുടെയും മകളാണ് അരിത
സ്ഥാനാർഥി പട്ടികയിൽ വന്നത് തന്നെ വലിയ അംഗീകാരമാണെന്ന് അരിത പറഞ്ഞു. 21ാം വയസ്സിൽ കൃഷ്ണപുരം ജില്ലാ പഞ്ചായത്ത് അംഗമായ അരിത യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കൂടിയാണ്.