നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ചു, കേസെടുത്തതോടെ ഒളിവിൽ; അഭിഭാഷകനായി ലുക്ക് ഔട്ട് നോട്ടീസ്
കൊച്ചി : നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ പ്രതിയായ അഭിഭാഷകൻ പിജി മനുവിനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പൊലീസ് കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയ മുൻ ഗവൺമെന്റ് പ്ലീഡർ കൂടിയായ മനുവിനായി പൊലീസ് തിരിച്ചിൽ തുടരുകയാണ്. നേരത്തെ ഇയാളുടെ മുൻകൂർ ജാമ്യ അപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഹൈക്കോടതി കീഴടങ്ങാൻ നൽകിയ സമയപരിധി അവസാനിച്ച സാഹചര്യത്തിലാണ് പുത്തൻകുരിശ് ഡിവൈഎസ്പി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.