വാക്‌സിൻ സർട്ടിഫിക്കറ്റിൽ നിന്ന് മോദിയുടെ ചിത്രം നീക്കം ചെയ്യേണ്ടതില്ലെന്ന് ഹൈക്കോടതി; ഹർജിക്കാരന് വിമർശനം
വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതിയുടെ വിമർശനം. എന്ത് രാഷ്ട്രീയ വ്യത്യാസങ്ങളുണ്ടെങ്കിലും മോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയാണെന്ന് ഓർക്കണം. മറ്റ് ഇന്ത്യക്കാർക്കില്ലാത്ത പ്രശ്‌നം നിങ്ങൾക്കെന്തിനാണെന്നും കോടതി ചോദിച്ചു
കൊവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റ് പൗരൻമാരുടെ മൗലികാവകാശങ്ങൾ ലംഘിക്കുന്നതാണെന്നും പ്രധാനമന്ത്രിയുടെ ഫോട്ടോയില്ലാത്ത സർട്ടിഫിക്കറ്റ് വേണമെന്നും ആവശ്യപ്പെട്ട് കോട്ടയം സ്വദേശി എം പീറ്ററാണ് ഹർജി നൽകിയത്.
എന്തിനാണ് പ്രധാനമന്ത്രിയെ കുറിച്ച് ലജ്ജിക്കുന്നത്. 100 കോടി ജനങ്ങൾക്കില്ലാത്ത എന്ത് പ്രശ്‌നമാണ് ഹർജിക്കാരനുള്ളത്. ഹർജിക്കാരൻ കോടതിയുടെ സമയം പാഴാക്കുകയാണെന്നും കോടതി പറഞ്ഞു.