പ്രസംഗത്തിനിടെ കെ കെ രമ എംഎൽഎ വേദിയിൽ കുഴഞ്ഞുവീണു; ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കുന്നംകുളത്ത് ഉദ്ഘാടനം വേദിയിൽ കെ.കെ രമ എംഎൽഎ കുഴഞ്ഞുവീണു. കുന്നംകുളത്ത് നടന്ന അഖിലേന്ത്യാ ജനാധിപത്യ മഹിളാ ഫെഡറേഷൻറയും റവല്യൂഷണറി മഹിളാ ഫേഡറേഷന്റെയും സംയുക്ത സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെ.കെ രമ.
ഉദ്ഘാടന പരിപാടി നടക്കുന്നതിനിടെയാണ് എം.എൽഎ വേദിയിൽ കുഴഞ്ഞുവീണത്. വേദിയിൽ കുഴഞ്ഞു വീണ കെ.കെ രമയെ സമീപത്തെ മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യാത്രാ ക്ഷീണമാണ് കുഴഞ്ഞുവീഴാൻ കാരണമായതെന്ന് ഡോക്ടർമാർ പറയുന്നു. വേറെ ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു.