കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിൽ കനത്ത മഴ; ആര്യങ്കാവ്, അച്ചൻകോവിൽ, കുളത്തൂപ്പുഴ മേഖലകളിലെ സ്കൂളുകൾക്ക് അവധി
കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിൽ മഴ കനത്തു. പുനലൂർ പത്തനാപുരം താലൂക്കുകളിലായി നാല് വീടുകൾ ഭാഗികമായി തകർന്നു. മഴയിലും കാറ്റിലും മരങ്ങൾ വീണും, മണ്ണിടിഞ്ഞും ചിലയിടങ്ങളിൽ ഗതാഗതം തടസ്സപ്പെട്ടു.
ആര്യങ്കാവ്, അച്ചൻകോവിൽ, കുളത്തൂപ്പുഴ മേഖലകളിലെ സ്കൂളുകൾക്ക് ജില്ലാ കളക്ടർ തിങ്കൾ,ചൊവ്വ ദിവസങ്ങളിൽ അവധി പ്രഖ്യാപിച്ചു.