ഗുണ്ടാ ആക്ട് പ്രകാരം ആകാശ് തില്ലങ്കേരി അറസ്റ്റില്‍
ആകാശ് തില്ലങ്കേരി അറസ്റ്റില്‍. ഗുണ്ടാ ആക്ട് പ്രകാരം മുഴക്കുന്ന പൊലീസാണ് ആകാശ് തില്ലങ്കേരിയെ അറസ്റ്റ് ചെയ്തത്. കാപ്പ ചുമത്തി ജയിലിലടച്ച ആകാശ് തില്ലങ്കേരി പുറത്തിറങ്ങിയത് കഴിഞ്ഞി 27നാണ്. സ്വര്‍ണക്കടത്ത്, ക്വട്ടേഷന്‍ അടക്കമുള്ള കേസുകളില്‍ പ്രതിയാണ് ആകാശ് തില്ലങ്കേരി.
വീണ്ടു കാപ്പ ചുമത്തിയാണ് ആകാശിനെ അറസ്റ്റ് ചെയ്തത്. ബുധനാഴ്ച മകളുടെ പേരിടങ്ങല്‍ ചടങ്ങിനായി വീട്ടിലെത്തിയപ്പോളാണ് ആകാശിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജയിലറെ മര്‍ദിച്ചെന്ന കേസിലും പ്രതിയായതോടെയാണ് ആകാശിനെതിരേ വീണ്ടും കാപ്പ ചുമത്തിയത്.
കാപ്പ തടവുകാരനായി വിയ്യൂര്‍ ജയിലില്‍ കഴിയവേ അസിസ്റ്റന്റ് സൂപ്രണ്ടിനെ മര്‍ദിച്ച സംഭവത്തില്‍ നേരത്തെ അറസ്റ്റിലായിരുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ഷുഹൈബ് വധക്കേസിലെ പ്രതികൂടിയാണ് ആകാശ് തില്ലങ്കേരി.