Wednesday, January 8, 2025
Kerala

ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് പിടിച്ച തുക മറ്റാവശ്യങ്ങള്‍ക്ക് വിനിയോഗിക്കാന്‍ KSRTCക്ക് അവകാശമില്ല; ഹൈക്കോടതി

കെഎസ്ആര്‍ടിസി മാനേജ്‌മെന്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ജീവനക്കാരുടെ മ്പളത്തില്‍ നിന്ന് പിടിച്ച തുക മറ്റാവശ്യങ്ങള്‍ക്ക് വിനിയോഗിക്കാന്‍ കെഎസ്ആര്‍ടിസിക്ക് അവകാശമില്ലെന്ന് കോടതി പറഞ്ഞു.

സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ മറ്റാവശ്യങ്ങള്‍ക്ക് തുക വിനിയോഗിക്കാന്‍ കെഎസ്ആര്‍ടിസിക്ക് അവകാശമില്ലെന്നും ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയിലേക്കും സ്റ്റേറ്റ് ലൈഫ് ഇന്‍ഷ്വറന്‍സ് പോളിസിയിലേക്കും അടയ്ക്കാന്‍ പിടിച്ച തുക ആറ് മാസത്തിനകം അതത് പദ്ധതികളില്‍ അടയ്ക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.

സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് ശരിവെച്ചു. സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെ കെഎസ്ആര്‍ടിസി അപ്പീല്‍ നല്‍കിയിരുന്നു. ഇത് തള്ളിക്കൊണ്ടായിരുന്നു ഹൈക്കോടതിയുടെ ഇടപെടല്‍.

Leave a Reply

Your email address will not be published. Required fields are marked *